Short Vartha - Malayalam News

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ആരോഗ്യ പദ്ധതിക്ക് UNICEF ന്റെ അഭിനന്ദനം

ഇന്ത്യയിലെ കൗമാരക്കാർക്കിടയിൽ ആർത്തവ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ സംരംഭങ്ങളെ UNICEF പ്രശംസിച്ചു. മധ്യപ്രദേശിലെ 19 ലക്ഷത്തോളം വരുന്ന ഏഴാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സമഗ്ര ശിക്ഷ സാനിറ്റേഷൻ ആൻഡ് ഹൈജീൻ സ്കീം എന്ന പദ്ധതിയുടെ ഭാഗമായി 57.18 കോടി രൂപ ട്രാൻസ്ഫര്‍ ചെയ്ത നടപടിയാണ് ശ്രദ്ധനേടിയത്. സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള ഈ പദ്ധതിയിലൂടെയുള്ള പണം സാനിറ്ററി നാപ്കിനുകള്‍ വാങ്ങാനാണ് ചെലവഴിക്കുക. ഇതിന് പുറമെ വൃത്തിയെയും ആരോഗ്യത്തെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധന ക്ലാസ്സുകളും നൽകും.