Short Vartha - Malayalam News

അഫ്ഗാനിസ്ഥാനില്‍ 23.7 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് UNICEF

അഫ്ഗാനിസ്ഥാനില്‍ മാനുഷിക സഹായം ആവശ്യമുള്ള 23.7 ദശലക്ഷം ആളുകളില്‍ 12.3 ദശലക്ഷവും കുട്ടികളാണെന്ന് UNICEF. അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ ആവശ്യത്തിന് വേണ്ട തുകയുടെ 35 ശതമാനം മാത്രമെ ശേഖരിക്കാന്‍ സാധിച്ചുള്ളുവെന്ന് മാര്‍ച്ചില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ UNICEF പറയുന്നു. നീണ്ടു നില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക മാന്ദ്യം, തൊഴില്‍ക്ഷാമം എന്നിവ രാജ്യത്തെ ദാരിദ്ര്യം ഉയരാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.