Short Vartha - Malayalam News

ട്വന്റി 20 ലോകകപ്പ്: അഫ്ഗാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഫൈനലില്‍

സെമിഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടത്. 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് ആണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ലോകകപ്പില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിലെ വിജയിയെയാണ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക നേരിടേണ്ടത്.