Short Vartha - Malayalam News

അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിരോധിച്ച് താലിബാന്‍

സെപ്റ്റംബര്‍ മുതല്‍ അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്സിനേഷന്‍ ക്യാമ്പെയിന്‍ ആരംഭിക്കുമെന്ന് UN അറിയിച്ചതിന് പിന്നാലെയാണ് താലിബാന്റെ വിലക്ക്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ UNന് അയച്ചിട്ടുണ്ട്. എന്നാല്‍ പോളിയോ വാക്സിനേഷന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നിലെ കാരണമൊന്നും താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. അയല്‍രാജ്യമായ പാകിസ്ഥാനിലും പോളിയോ വാക്‌സിനേഷന്‍ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.