Short Vartha - Malayalam News

T20 ലോകകപ്പ്; ഓസ്‌ട്രേലിയയെ 21 റണ്‍സിന് അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 149 റണ്‍സ് ആണ് നേടിയത്. ഈ വിജയലക്ഷ്യത്തിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയ 19.2 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് നിര്‍ണായക ക്യാച്ചുകളും നാലു വിക്കറ്റും വീഴ്ത്തിയ ഗുല്‍ബാദിന്‍ നൈബാണ് കളിയിലെ താരം. ഓസീസിനായി അര്‍ധസെഞ്ചുറിയുമായി മാക്‌സ്വെല്‍ പൊരുതിയെങ്കിലും ജയം സ്വന്തമാക്കാനായില്ല.