Short Vartha - Malayalam News

അഫ്ഗാനിസ്ഥാനിലെ പ്രളയം; മരണസംഖ്യ 300 കടന്നു

അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയിലുണ്ടായ മിന്നല്‍ പ്രളയം വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒട്ടനവധി ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബാഗ്ലാന്‍, തക്കര്‍ പ്രവിശ്യകളിലുണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. വടക്കുകിഴക്കന്‍ പ്രവിശ്യയായ ബഡക്ഷാന്‍, മധ്യമേഖലയിലെ ഘോര്‍, പടിഞ്ഞാറന്‍ മേഖലയിലെ ഹെറാത് എന്നിവിടങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.