Short Vartha - Malayalam News

കനത്ത മഴ; അഫ്ഗാനിസ്ഥാനില്‍ 33 മരണം, 600 ഓളം വീടുകള്‍ തകര്‍ന്നു

അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്നു ദിവസത്തിനിടെ 33 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ വക്താവ് അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ 200 ഓളം കന്നുകാലികള്‍ ചത്തു. 600ലധികം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പടിഞ്ഞാറന്‍ ഫറാ, ഹെറാത്ത്, തെക്കന്‍ സാബുള്‍, കാണ്ഡഹാര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് താലിബാന്‍ ദുരന്ത നിവാരണ മന്ത്രാലയ വക്താവ് അബ്ദുല്ല ജനന്‍ സെയ്ഖ് അറിയിച്ചു.