Short Vartha - Malayalam News

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ന് രാത്രി 8 മണിക്ക് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഏഴ് പോയിന്റമായാണ് ഇന്ത്യ ഇന്ന് പോരിനിറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. 24 നാണ് ആരാധകര്‍ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ പോരാട്ടം.