Short Vartha - Malayalam News

അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍

ഞായറാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെ പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഖോസ്ത്, പക്തിക പ്രവിശ്യകളിലെ വീടുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയെന്നാണ് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചത്. ആക്രമണത്തില്‍ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും അടക്കം 8 പേര്‍ കൊല്ലപ്പെട്ടു. 2021ല്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരുന്നു.