Short Vartha - Malayalam News

ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ICCക്ക് കൈമാറി പാകിസ്ഥാന്‍

2025ല്‍ പാകിസ്ഥാനിലെ ലാഹോറിലാണ് ചാമ്പ്യന്‍ ട്രോഫി നടക്കാനിരിക്കുന്നത്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ ടൂര്‍ണമെന്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. മാര്‍ച്ച് ഒന്നിന് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടും. കനത്ത സുരക്ഷയിലായിരിക്കും മത്സരങ്ങള്‍.