Short Vartha - Malayalam News

ടി20 ലോകകപ്പ്: ഇന്ത്യ- പാക് ആവേശ പോരാട്ടം ഇന്ന്

ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. എന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ USAയോട് തോല്‍വി ഏറ്റുവാങ്ങിയാണ് പാകിസ്ഥാന്‍ മത്സരിക്കാനെത്തുന്നത്. അതിനാല്‍ തന്നെ ഈ മത്സരം തോറ്റാല്‍ പാകിസ്ഥാന്റെ നില കൂടുതല്‍ പ്രതിരോധത്തിലാകും.