Short Vartha - Malayalam News

നുഴഞ്ഞുകയറ്റ ശ്രമം; ഗുജറാത്തില്‍ പാക് പൗരന്‍ പിടിയില്‍

ഗുജറാത്തിലെ കച്ച് ജില്ലയിലെ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക് പൗരനെ അതിര്‍ത്തി സുരക്ഷാ സേന പിടികൂടി. പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ 30 കാരനായ അഫ്സല്‍ ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ചോദ്യം ചെയ്തു വരികയാണെന്നും BSF ഉദ്യോഗസ്ഥര്‍ പറഞ്ഞു.