Short Vartha - Malayalam News

കശ്മീര്‍ അതിര്‍ത്തിയില്‍ കൂടുതല്‍ BSF ജവാന്മാരെ നിയോഗിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയുന്നതിന് വേണ്ടിയാണ് BSFന്റെ കൂടുതല്‍ ബറ്റാലിയനുകളെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിച്ചവരെയാകും ജമ്മുകശ്മീരിലേക്ക് മാറ്റി നിയമിക്കുക. ഇന്നലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്.