Short Vartha - Malayalam News

ICC ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ല

2025ൽ പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് BCCI. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലോ ദുബായിലോ നടത്തണമെന്നാണ് BCCI യുടെ ആവശ്യം. അടുത്ത വർഷം ഫെബ്രുവരി - മാർച്ച് മാസങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുക. ഇന്ത്യയുടെ മത്സരങ്ങൾ എല്ലാം ലാഹോറിൽ നടത്താമെന്നും ആവശ്യത്തിന് സുരക്ഷ ഒരുക്കാമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. എന്നാൽ പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ല എന്നാണ് BCCI വൃത്തങ്ങൾ വ്യക്തമാക്കുന്നത്.