Short Vartha - Malayalam News

ശ്രേയസിനെ വാര്‍ഷിക കരാറിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ തയാറെടുത്ത് BCCI

രഞ്ജി ട്രോഫി സെമിയിലും ഫൈനലിലും മുംബൈക്കായി ശ്രേയസ് അയ്യര്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന്റെ കാര്യത്തില്‍ അനുകൂല നിലപാടെടുക്കാന്‍ BCCIയെ പ്രേരിപ്പിച്ചത്. ശ്രേയസ് അയ്യരെ കരാറില്‍ നിന്ന് പുറത്താക്കിയത് രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിന് വിമുഖത കാണിച്ചതിനായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് പുറം വേദനയെന്ന് പറഞ്ഞ് പിന്‍മാറിയ ശ്രേയസിന് പരിക്കില്ലെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി BCCIക്ക് റിപ്പോര്‍ട്ട് നല്‍കിയതും കടുത്ത നടപടിക്ക് കാരണമാവുകയായിരുന്നു.