Short Vartha - Malayalam News

കൊല്‍ക്കത്ത ഹൈദരാബാദ് മത്സരത്തിനിടെ ഹര്‍ഷിത് റാണയുടെ ആഘോഷം; വന്‍തുക പിഴയിട്ട് BCCI

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നാല് റണ്‍സിന് വിജയിച്ചപ്പോള്‍ കളിയില്‍ ഹീറോ ആയത് ഹര്‍ഷിത് റാണയായിരുന്നു. മത്സരത്തിനിടെ തന്റെ ബോള്‍ സിക്സടിച്ച മയങ്ക് അഗര്‍വാളിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം റാണ നടത്തിയ ആഘോഷം വലിയ ചര്‍ച്ചയായിരുന്നു. മയങ്ക് അഗര്‍വാളിന്റെ അടുത്തേക്കെത്തി ഫ്ളൈയിങ് കിസ് നല്‍കിയായിരുന്നു താരത്തിന്റെ ആഘോഷം. ഇത് വലിയ വിമര്‍ശങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ റാണ മാച്ച് ഫീയുടെ 60 ശതമാനം പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് BCCI.