Short Vartha - Malayalam News

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്‍സെന്റീവിന് സമാനമായ മോഡല്‍ രഞ്ജി ട്രോഫിയിലും അവതരിപ്പിച്ചേക്കും

മാച്ച് ഫീസ് വര്‍ധിപ്പിച്ച് റെഡ് ബോള്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് BCCI ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിനെ തഴഞ്ഞ് IPLന് മുന്‍ഗണന നല്‍കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവിന് കീഴില്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്ന ഓരോ താരങ്ങള്‍ക്കും 15 ലക്ഷം രൂപ മാച്ച് ഫീയ്ക്ക് പുറമെ ഇന്‍സെന്റീവായി 45 ലക്ഷം രൂപ വരെ ലഭിക്കും. രഞ്ജിയില്‍ താരങ്ങള്‍ക്ക് 40,000-60,000 രൂപ വരെയാണ് പ്രതിദിനം മാച്ച് ഫീയായി BCCI നല്‍കുന്നത്.