Short Vartha - Malayalam News

BCCI സർഫറാസ് ഖാനെയും ധ്രുവ് ജുറെലിനെയും കരാറിൽ ഉൾപ്പെടുത്തി

ഇന്ത്യയുടെ ഏറ്റവും പുതിയ ബാറ്റിംഗ് താരങ്ങളായ സർഫറാസ് ഖാനെയും വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനെയും BCCI ഗ്രൂപ്പ് C യിൽ ഒരു കോടി രൂപ വാർഷിക റിട്ടൈനർഷിപ്പ് ഫീസിൽ കരാറിൽ ഉൾപ്പെടുത്തി. ഒരു സീസണിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിക്കുക എന്ന മാനദണ്ഡം ഇരുവരും ഇംഗ്ലണ്ടിനെതിരെ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയിൽ പൂർത്തിയാക്കിയതോടെയാണ് BCCI യുടെ നടപടി.