Short Vartha - Malayalam News

ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കി BCCI

ശ്രേയസ് ഗ്രേഡ് Bയിലും കിഷന്‍ ഗ്രേഡ് Cയിലുമാണ് ഉണ്ടായിരുന്നത്. ഇരുവരും BCCI നിര്‍ദേശിച്ച പ്രകാരം ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനാല്‍ നടപടിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം സഞ്ജു സാംസണ്‍ C ഗ്രേഡില്‍ തന്നെ തുടരും. കൂടാതെ യശസ്വി ജയ്സ്വാള്‍, രജത് പടിദാര്‍ തുടങ്ങിയവര്‍ക്ക് BCCI കോണ്‍ട്രാക്റ്റ് നല്‍കി. A+ലെ താരങ്ങള്‍ക്ക് ഏഴ് കോടിയും Aയിലെ താരങ്ങള്‍ക്ക് അഞ്ച് കോടിയും Bയിലെ താരങ്ങള്‍ക്ക് മൂന്ന് കോടിയുമാണ് പ്രതിഫലം.