Short Vartha - Malayalam News

ടി20 ലോകകപ്പ് ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍

ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ 15 അംഗ ടീമില്‍ ഇടം നേടി. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന്റെ IPL ലെ മികച്ച പെര്‍ഫോമന്‍സാണ് ടീമില്‍ ഇടം നേടാന്‍ തുണയായത്. ശ്രീശാന്തിനു ശേഷം ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്ന മലയാളി താരമാണ് സഞ്ജു. ജൂണ്‍ അഞ്ചിന് അയര്‍ലന്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശര്‍മ, യശശ്വി ജയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍ എന്നിവരാണ് റിസര്‍വ് പട്ടികയിലുളളത്.