Short Vartha - Malayalam News

IPL: കളി ജയിച്ചിട്ടും സഞ്ജു സാംസണ് പിഴ

IPLല്‍ ലഖ്‌നൗ ജയന്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പിഴ ചുമത്തിയത്. സഞ്ജു 24 ലക്ഷം രൂപ പിഴയടയ്ക്കേണ്ടി വരും. സീസണില്‍ ഇത് രണ്ടാം തവണയാണ് സഞ്ജുവിന് പിഴ ചുമത്തുന്നത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തും.