Short Vartha - Malayalam News

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. BCCI സെക്രട്ടറി ജയ് ഷാ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഗംഭീറാണെന്ന് സെക്രട്ടറി വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്.