Short Vartha - Malayalam News

ടി20 ലോകകപ്പ് കിരീടനേട്ടം: ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് BCCI

ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയ ടീം ഇന്ത്യക്ക് BCCI 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. BCCI സെക്രട്ടറി ജയ് ഷായാണ് സമൂഹമാധ്യമമായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് കിരീടനേട്ടത്തിൽ പങ്കാളികളായ കളിക്കാരും പരിശീലകരും മറ്റ് സപ്പോർട്ട് സ്റ്റാഫുകളും ഉൾപ്പെടുന്ന ടീമിനാണ് 125 കോടി ലഭിക്കുക. ലോകകപ്പ് നേട്ടത്തിൽ പങ്കാളികളായ എല്ലാരേയും അഭിനന്ദിച്ച ജയ് ഷാ ടൂർണമെന്റിൽ ഉടനീളം ഇന്ത്യൻ ടീം അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.