Short Vartha - Malayalam News

കിരീടം ആര്‍ക്ക്; ട്വിന്റി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്

ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനല്‍ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി എട്ടിന് വെസ്റ്റിന്‍ഡീസിലെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് കിരീടപ്പോരാട്ടം നടക്കുക. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ എത്തിയപ്പോള്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ആദ്യമായി ഫൈനലില്‍ എത്തിയിരിക്കുന്നത്. അതേസമയം ഫൈനലില്‍ സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്.