Short Vartha - Malayalam News

ടി20 ലോകകപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് വിജയലക്ഷ്യം

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ നേടിയത്. തുടക്കത്തിൽ തകർന്ന ബാറ്റിംഗ് നിരയെ വിരാട് കോഹ്ലിയും അക്ഷർ പട്ടേലും ചേർന്നാണ് കരകയറ്റിയത്. കോഹ്ലി അർധ സെഞ്ച്വറി തികച്ചു. 59 പന്തിൽ നിന്ന് 76 റൺസാണ് കോഹ്ലി നേടിയത്. 16 പന്തിൽ നിന്ന് 27 റൺസ് നേടി ശിവം ദുബെയും മികച്ച പ്രകടനം പുറത്തെടുത്തു.