Short Vartha - Malayalam News

മഴ മാറി; ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തിന്റെ ടോസ് വൈകുന്നു

T20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം നടക്കേണ്ട ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത കനത്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കിടക്കുകയാണ്. അതിനാലാണ് ടോസ് വൈകുന്നത്. പിച്ചും ഔട്ട് ഫീല്‍ഡും അമ്പയര്‍മാര്‍ പരിശോധിച്ചശേഷമെ ടോസ് സാധ്യമാവൂ. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന്ത്തിന് 7.30നായിരുന്നു ടോസിടേണ്ടിയിരുന്നത്.