Short Vartha - Malayalam News

ലോകകപ്പ് കിരീടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നെത്തും

ഇന്ന് രാവിലെ 6.20ന് ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന ബോയിംഗ് 777 വിമാനത്തിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ എത്തുക. പ്രധാനമന്ത്രിയുമായുള്ള പ്രഭാത ഭക്ഷത്തില്‍ പങ്കെടുത്തശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈകിട്ട് മുംബൈയില്‍ തുറന്ന ബസില്‍ വിക്ടറി പരേഡ് നടത്തും. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ തുറന്ന ബസില്‍ കീരീടവുമായി യാത്ര ചെയ്യും.