Short Vartha - Malayalam News

ICC ടി20 ലോകകിരീടം ഇന്ത്യയ്ക്ക്

ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടി20 ലോകകിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 177 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ബുംറ എറിഞ്ഞ 16,18 ഓവറുകൾ കളിയിൽ നിർണായകമായി. ഹർദിക് പാണ്ഡ്യയുടെ അവസാന ഓവറിൽ ഡേവിഡ് മില്ലർ പുറത്തായതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ഇന്ത്യയുടെ രണ്ടാം ടി20 ലോക കിരീടമാണിത്.