Short Vartha - Malayalam News

ലോകചാമ്പ്യന്മാർക്ക് മുംബൈയിൽ ഗംഭീര വരവേൽപ്പ്

മുംബൈ മറൈൻഡ്രൈവിനെ നീലക്കടലായി മാറ്റി ടി20 ലോകകപ്പ് നേടിയുള്ള ഇന്ത്യൻ ടീമിൻ്റെ വരവ്. മുംബൈ വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ ടീമിനെ വലിയ ആഹ്ലാദത്തോടെയാണ് ആരാധകർ വരവേറ്റത്. മുംബൈ മറൈൻഡ്രൈവിൽ നിന്നും ഓപ്പൺ ബസിൽ കയറി വാങ്കഡെ സ്റ്റേഡിയം വരെയുള്ള വിക്ടറി പരേഡ് കാണാൻ പതിനായിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയിരിക്കുന്നത്. ആരാധകരെ ആവേശത്തിലാഴ്ത്തി താരങ്ങൾ ട്രോഫി ഉയർത്തിക്കാട്ടുകയും കൈവീശുകയും ചെയ്തു. ടി20 ലോകകപ്പ് കിരീടം നേടിയെത്തുന്ന ടീമിനെ കാണുന്നതിനായി മഴ പോലും വകവെയ്ക്കാതെയാണ് ആരാധകർ എത്തിയത്.