Short Vartha - Malayalam News

സഞ്ജു സാംസണ് ബാറ്റിങ് ഓര്‍ഡറില്‍ എവിടെ വേണമെങ്കിലും കളിക്കാന്‍ സാധിക്കുമെന്ന് സെലക്‌ഷൻ കമ്മിറ്റി ചെയർമാൻ

ടോപ് ഓർഡറിലും മിഡിൽ ഓർഡറിലും ബാറ്റർ എന്ന തരത്തില്‍ സഞ്ജു സാംസണ് തിളങ്ങാന്‍ സാധിക്കും. കെ.എൽ. രാഹുലിനെ അപേക്ഷിച്ച് സഞ്ജുവിനുള്ള മെച്ചമായി ഇതിനെ കാണാവുന്നതാണ്. IPL ൽ മികച്ച ഫോമിൽ പ്രകടനം നടത്തുന്ന റിങ്കു സിങ് തഴയപ്പെട്ടത് അദ്ദേഹത്തിന് എന്തെങ്കിലും ന്യൂനതകള്‍ ഉളളതു കൊണ്ടല്ല. ടീം കോമ്പിനേഷൻ പരിഗണനകള്‍ കണക്കില്‍ എടുക്കുമ്പോള്‍ റിങ്കുവിനെ മാറ്റിനിർത്തേണ്ടതായി വന്നുവെന്നും സെലക്‌ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ പറഞ്ഞു.