Short Vartha - Malayalam News

അര്‍ധ സെഞ്ചുറി നേടി സഞ്ജു; ലഖ്നൗവിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍

ജയ്പൂര്‍ സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് സ്വന്തമാക്കി. രാജസ്ഥാന്റെ ടോപ്പ് സ്‌കോറര്‍ 52 പന്തില്‍ 82 റണ്‍സ് നേടി പുറത്താവാതെ നിന്ന സഞ്ജു സാംസണാണ്. 29 പന്തില്‍ 43 റണ്‍സ് നേടിയ റിയാന്‍ പരാഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.