Short Vartha - Malayalam News

ട്വന്റി20 ലോകകപ്പ് ട‌ീമിൽ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് കെവിന്‍ പീറ്റേഴ്സൻ

ക്യാപ്റ്റൻസിയുടെയും മത്സരങ്ങളുടെയും സമ്മർദങ്ങൾ ഒട്ടും ഇല്ലാത്ത രീതിയിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു സാംസണ്‍ ബാറ്റു ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇതുവരെ അർഹമായ അവസരങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ട്. താനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ട‌റെങ്കിൽ സഞ്ജുവിനെ ആദ്യ ചോയ്സായി പരിഗണിക്കുമെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ പറഞ്ഞു. ലക്നൗവിന് എതിരെ കഴിഞ്ഞ ദിവസം 33 പന്തിൽ പുറത്താകാതെ 71 റൺസ് ആണ് സഞ്ജു നേടിയത്.