Short Vartha - Malayalam News

ഇന്ന് സെഞ്ചുറി അടിച്ചാല്‍ റണ്‍വേട്ടയില്‍ സഞ്ജുവിന് കോഹ്‌ലിയെ പിന്തള്ളി മുന്നിലെത്താം

IPL 2024 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സുമായി മുന്നില്‍ നില്‍ക്കുന്നത് വിരാട് കോഹ്‌ലിയാണ്. ഏഴ് മത്സരങ്ങളിലായി 361 റണ്‍സാണ് കോഹ്‌ലി നേടിയിരിക്കുന്നത്. ആറ് മത്സരങ്ങളില്‍ 284 റണ്‍സുമായി റിയാന്‍ പരാഗ് രണ്ടാം സ്ഥാനത്തും ആറ് മത്സരങ്ങളില്‍ 264 റണ്‍സുമായി സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കുന്ന മത്സരത്തില്‍ 98 റണ്‍സ് നേടിയാല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് ഒന്നാമതെത്താം.