Short Vartha - Malayalam News

IPL 2024: സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ

IPL ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം ജയ്പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. സീസണിലെ രാജസ്ഥാന്റെ ആദ്യ തോല്‍വിയായിരുന്നു ഇത്.