Short Vartha - Malayalam News

ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കാനൊരുങ്ങി BCCI

40-ലധികം രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരങ്ങളുടെ പ്രതിഫലം നിലവില്‍ 60,000 രൂപയാണ്. 21 മുതല്‍ 40 മത്സരങ്ങള്‍ വരെ കളിച്ച താരങ്ങള്‍ക്ക് ദിവസേന 50,000 രൂപ വീതവും 20 മത്സരങ്ങള്‍ വരെ കളിച്ച താരങ്ങള്‍ക്ക് 40,000 രൂപ വീതവുമാണ് പ്രതിഫലം. ഒരു ക്രിക്കറ്റ് താരം 10 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കുകയാണെങ്കില്‍ അയാളുടെ പ്രതിഫലം 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വര്‍ധിപ്പിക്കുന്ന കാര്യമാണ് BCCI പരിഗണിക്കുന്നത്.