Short Vartha - Malayalam News

രഞ്ജി ട്രോഫി ഫൈനലിനിടെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരുക്കേറ്റു

IPLല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായ താരത്തിന് പരുക്കിനെ തുടര്‍ന്ന് IPLലെ ചില മത്സരങ്ങള്‍ നഷ്ടമായേക്കും. എന്നാല്‍ പരുക്ക് ഗുരുതരമല്ലെന്നും പരുക്കില്‍ ആശങ്ക വേണ്ടെന്നും മുംബൈ ടീം അറിയിച്ചു. രണ്ട് വര്‍ഷത്തോളമായി നട്ടെല്ലിന്റെ പരുക്ക് കാരണം ബുദ്ധിമുട്ടുന്ന ശ്രേയസിന് നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലിന്റെ കളിയില്‍ നടുവേദനയെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ ഫീല്‍ഡ് ചെയ്തിരുന്നില്ല.