Short Vartha - Malayalam News

അഫ്ഗാനിസ്ഥാനില്‍ ഈ വര്‍ഷം മൂന്ന് മില്യണ്‍ കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുമെന്ന് ആഗോള ഭക്ഷ്യപദ്ധതി

കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തിന് നല്‍കി വരുന്ന വിദേശ സഹായം കുറച്ചതിനാലാണ് പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം വര്‍ധിച്ചതെന്ന് ആഗോള ഭക്ഷ്യപദ്ധതി ( WFP) വ്യക്തമാക്കി. പോഷകാഹാരക്കുറവിനെ തുടര്‍ന്ന് മതിയായ ചികിത്സ വേണ്ട കുട്ടികളുടെ എണ്ണം കൂടുകയാണെന്നും സംഘടന അറിയിച്ചു. 2021ല്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്ക് ഭക്ഷണം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്.