മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഉപമുഖ്യമന്ത്രിമാരായി രാജേന്ദ്ര ശുക്ല, ജഗദീഷ് ദേവ്ദ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശിലെ ജനസംഖ്യയുടെ 48% വരുന്ന OBC വിഭാഗത്തില്‍ പെടുന്ന നേതാവാണ് മോഹൻ യാദവ്. ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.