നര്‍മദ തീരത്തെ തീര്‍ഥാടന പട്ടണങ്ങളില്‍ മദ്യ, മാംസ നിരോധനം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ്
നര്‍മദ നദിക്കരയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലും അതിനോട് ചേര്‍ന്നുള്ള പട്ടണങ്ങളിലും മദ്യവും മാംസവും ഉപയോിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നര്‍മദ ഉത്ഭവിക്കുന്ന അമര്‍കാണ്ഡകിലെ പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മലിനജലം നദിയിലേക്ക് ഒഴുക്കാന്‍ പാടില്ല, ഉത്ഭവസ്ഥാനത്ത് നിര്‍മാണം പാടില്ല, എല്ലാ ഖനനപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണം എന്നീ നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.
മധ്യപ്രദേശില്‍ ചെന്നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
മധ്യപ്രദേശിലെ ഖണ്ട്വയില്‍ വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന അഞ്ച് പേര്‍ക്ക് ചെന്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ച ചെന്നായയെ ഗ്രാമവാസികള്‍ പിടികൂടി കെട്ടിയിട്ടു. ചെന്നായയുടെ ആക്രമണം മേഖലയിലെ 35 ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ചെന്നായയുടെ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ മധ്യപ്രദേശിലും ചെന്നായ ആക്രമണം ഉണ്ടായിരിക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ആരോഗ്യ പദ്ധതിക്ക് UNICEF ന്റെ അഭിനന്ദനം
ഇന്ത്യയിലെ കൗമാരക്കാർക്കിടയിൽ ആർത്തവ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ സംരംഭങ്ങളെ UNICEF പ്രശംസിച്ചു. മധ്യപ്രദേശിലെ 19 ലക്ഷത്തോളം വരുന്ന ഏഴാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സമഗ്ര ശിക്ഷ സാനിറ്റേഷൻ ആൻഡ് ഹൈജീൻ സ്കീം എന്ന പദ്ധതിയുടെ ഭാഗമായി 57.18 കോടി രൂപ ട്രാൻസ്ഫര്‍ ചെയ്ത നടപടിയാണ് ശ്രദ്ധനേടിയത്. സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള ഈ പദ്ധതിയിലൂടെയുള്ള പണം സാനിറ്ററി നാപ്കിനുകള്‍ വാങ്ങാനാണ് ചെലവഴിക്കുക. ഇതിന് പുറമെ വൃത്തിയെയും ആരോഗ്യത്തെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധന ക്ലാസ്സുകളും നൽകും.
മധ്യപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് എട്ട് കുട്ടികള്‍ മരിച്ചു
മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഷാഹ്പൂരിലാണ് കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് എട്ട് കുട്ടികള്‍ മരണപ്പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 50 വര്‍ഷത്തോളം പഴക്കമുളള മതിലാണ് ഇടിഞ്ഞുവീണത്. ശ്രാവണമാസ ആഘോഷങ്ങളുടെ ഭാഗമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. പ്രദേശത്ത്് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മധ്യപ്രദേശില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ പ്രത്യേക സായുധ സേന (SAF) ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിക്കുകയും 26 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മണ്ട്ല സ്വദേശികളായ കനയ്യ ജസ്വാനി (75), നിക്ലേഷ് ജസ്വാനി (45), പുരുഷോത്തം മഹോബിയ (37) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സിയോനി-മണ്ട്‌ല സംസ്ഥാന പാതയില്‍ ധനഗധ ഗ്രാമത്തിന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ സൈനികരെ കെയോളാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ ഹോളി ആഘാഷത്തിന്റെ ഭാഗമായി നടന്ന പൂജയ്ക്കിടെയുണ്ടായ തീപിടിത്തത്തിലാണ് 13 പൂജാരിമാര്‍ക്ക് പൊള്ളലേറ്റത്. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉജ്ജയിന്‍ കളക്ടര്‍ നീരജ് കുമാര്‍ സിംഗ് പറഞ്ഞു.
പടക്ക നിര്‍മാണ ശാലയുടെ ഉടമകളായ രാജേഷ് അഗര്‍വാള്‍, സോമേഷ് ആഗര്‍വാള്‍ എന്നിവരെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയതത്. FIR ഫയല്‍ ചെയ്യുകയും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ ഗ്രാമത്തിലുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മധ്യപ്രദേശില്‍ 11 പേർ കൊല്ലപ്പെട്ട പടക്ക നിര്‍മാണ ഫാക്ടറിക്ക് ലൈസൻസ് ഇല്ല
ഹർദയിൽ പടക്ക ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിക്കുകയും 174 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഫാക്ടറിക്ക് മതിയായ ലൈസൻസും ആവശ്യമായ സുരക്ഷാ മുൻകരുതലുകളും ഇല്ലായിരുന്നു. ചൈനീസ് പടക്കങ്ങള്‍ അടക്കം സംഭരിക്കാനും വിൽക്കാനും മാത്രമാണ് ഫാക്ടറിക്ക് അനുമതി ഉണ്ടായിരുന്നത്.
മധ്യപ്രദേശില്‍ തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചിയും മുട്ടയും വിൽക്കുന്നത് നിരോധിച്ചു
ഭക്ഷ്യസുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഇത്തരമൊരു തീരുമാനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ശരിയായ ബോധവത്കരണം നല്‍കും. പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം യാദവ് എടുക്കുന്ന ആദ്യ തീരുമാനങ്ങളില്‍ ഒന്നാണിത്.
മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു
ഉപമുഖ്യമന്ത്രിമാരായി രാജേന്ദ്ര ശുക്ല, ജഗദീഷ് ദേവ്ദ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശിലെ ജനസംഖ്യയുടെ 48% വരുന്ന OBC വിഭാഗത്തില്‍ പെടുന്ന നേതാവാണ് മോഹൻ യാദവ്. ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.