മധ്യപ്രദേശില്‍ തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചിയും മുട്ടയും വിൽക്കുന്നത് നിരോധിച്ചു

ഭക്ഷ്യസുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഇത്തരമൊരു തീരുമാനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ശരിയായ ബോധവത്കരണം നല്‍കും. പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം യാദവ് എടുക്കുന്ന ആദ്യ തീരുമാനങ്ങളില്‍ ഒന്നാണിത്.