Short Vartha - Malayalam News

നര്‍മദ തീരത്തെ തീര്‍ഥാടന പട്ടണങ്ങളില്‍ മദ്യ, മാംസ നിരോധനം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ്

നര്‍മദ നദിക്കരയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലും അതിനോട് ചേര്‍ന്നുള്ള പട്ടണങ്ങളിലും മദ്യവും മാംസവും ഉപയോിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നര്‍മദ ഉത്ഭവിക്കുന്ന അമര്‍കാണ്ഡകിലെ പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മലിനജലം നദിയിലേക്ക് ഒഴുക്കാന്‍ പാടില്ല, ഉത്ഭവസ്ഥാനത്ത് നിര്‍മാണം പാടില്ല, എല്ലാ ഖനനപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണം എന്നീ നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.