മധ്യപ്രദേശിലെ പടക്ക നിര്‍മാണശാലയിലെ സ്‌ഫോടനം; ഉടമകള്‍ അറസ്റ്റില്‍

പടക്ക നിര്‍മാണ ശാലയുടെ ഉടമകളായ രാജേഷ് അഗര്‍വാള്‍, സോമേഷ് ആഗര്‍വാള്‍ എന്നിവരെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയതത്. FIR ഫയല്‍ ചെയ്യുകയും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ ഗ്രാമത്തിലുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.