മധ്യപ്രദേശില്‍ 11 പേർ കൊല്ലപ്പെട്ട പടക്ക നിര്‍മാണ ഫാക്ടറിക്ക് ലൈസൻസ് ഇല്ല

ഹർദയിൽ പടക്ക ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിക്കുകയും 174 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഫാക്ടറിക്ക് മതിയായ ലൈസൻസും ആവശ്യമായ സുരക്ഷാ മുൻകരുതലുകളും ഇല്ലായിരുന്നു. ചൈനീസ് പടക്കങ്ങള്‍ അടക്കം സംഭരിക്കാനും വിൽക്കാനും മാത്രമാണ് ഫാക്ടറിക്ക് അനുമതി ഉണ്ടായിരുന്നത്.