Short Vartha - Malayalam News

മധ്യപ്രദേശില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ പ്രത്യേക സായുധ സേന (SAF) ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിക്കുകയും 26 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മണ്ട്ല സ്വദേശികളായ കനയ്യ ജസ്വാനി (75), നിക്ലേഷ് ജസ്വാനി (45), പുരുഷോത്തം മഹോബിയ (37) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സിയോനി-മണ്ട്‌ല സംസ്ഥാന പാതയില്‍ ധനഗധ ഗ്രാമത്തിന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ സൈനികരെ കെയോളാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.