Short Vartha - Malayalam News

സ്‌കൂളുകളില്‍ വര്‍ഷത്തില്‍ മൂന്ന് PTA പൊതുയോഗം നിര്‍ബന്ധമായും ചേരണം

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒരു വര്‍ഷത്തില്‍ മൂന്നുതവണ PTA പൊതുയോഗം ചേരണമെന്ന നിബന്ധന കര്‍ശനമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അതത് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കോ അച്ഛനോ മാത്രമേ PTA കമ്മിറ്റിയില്‍ അംഗമാകാന്‍ അര്‍ഹതയുള്ളൂവെന്നും PTA പ്രസിഡന്റിന്റെ തുടര്‍ച്ചയായ കാലാവധി മൂന്നുവര്‍ഷമായി പരിമിതപ്പെടുത്തിയത് നിര്‍ബന്ധമായും പാലിക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു. മിക്ക സ്‌കൂളുകളിലും പുതിയ PTA കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ മാത്രമാണ് പൊതുയോഗം ചേരുന്നതെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഡയക്ടറുടെ നിര്‍ദേശം.