Short Vartha - Malayalam News

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികള്‍ കുറഞ്ഞു

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണമാണ് മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം 99,566 കുട്ടികള്‍ എത്തിയിടത്ത് ഇത്തവണ 92,638 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. അതായത് 6928 കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്തവണ കുറഞ്ഞത്. അതേസമയം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൂടി. അണ്‍ എയ്ഡഡിലെ ഒന്നാം ക്ലാസില്‍ 7944 കുട്ടികളുടെ വര്‍ധനവാണ് ഉണ്ടായത്.