Short Vartha - Malayalam News

വയനാട് ദുരന്തം; സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

SSLC, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവിടങ്ങളിലും ഇക്കാര്യം അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായും കൂടുതല്‍ വിവരങ്ങള്‍ക്ക് 8086983523, 9496286723, 9745424496, 9447343350, 9605386561 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.