Short Vartha - Malayalam News

25 വര്‍ഷങ്ങള്‍ക്ക് ശേഷം വിപണിയില്‍ തിരിച്ചെത്തി ‘നോക്കിയ 3210’

1999ല്‍ അവതരിപ്പിച്ച ജനപ്രിയ മോഡല്‍ 'നോക്കിയ 3210' എന്ന പേരിലാണ് നോക്കിയയുടെ നിര്‍മാതാക്കളായ HMD ഗ്ലോബല്‍ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്. 4G കണക്ടിവിറ്റി, 64MB + 128MB സറ്റോറേജ്, 2MP ക്യാമറ, 1450 mAh ബാറ്ററി എന്നിവയ്‌ക്കൊപ്പം യൂട്യൂബ് ഷോര്‍ട്സ്, ന്യൂസ്, വെതര്‍ തുടങ്ങിയ ക്ലൗഡ് അധിഷ്ടിത ആപ്പുകളും ജനങ്ങളുടെ പ്രിയപ്പെട്ട സ്നേക്ക് ഗെയിമും ഈ ഫീച്ചര്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പില്‍ അവതരിപ്പിച്ച ഫോണ്‍ വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് നോക്കിയ ആരാധകരുടെ പ്രതീക്ഷ.