Short Vartha - Malayalam News

കിയ കാര്‍ണിവല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലെത്തും

കിയ കാര്‍ണിവലിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ 1822 പേരാണ് ടോക്കന്‍ അഡ്വാന്‍സ് നല്‍കിയത്. ഒക്ടോബര്‍ മൂന്നിന് വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. 45 മുതല്‍ 50 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. രണ്ട് ലക്ഷം രൂപയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നവയാണ് കിയ കാര്‍ണിവല്‍.