Short Vartha - Malayalam News

ഡിസയറിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മാരുതി

2024ന്റെ അവസാനത്തോടെ വരാനിരിക്കുന്ന മാരുതി സുസുക്കി ഡിസയര്‍ ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളും ആധുനിക സാങ്കേതിക വിദ്യയും പരിഷ്‌കരിച്ച ഡിസയറില്‍ ലഭ്യമായേക്കും. ഏറ്റവും പുതിയ സ്‌പൈ ഷോട്ടുകള്‍ കാറിന്റെ മുന്‍വശത്ത് ഒരു സ്പ്ലിറ്റ് ഗ്രില്‍ കാണിക്കുന്നു. നടുവിലായി സുസുക്കിയുടെ ലോഗോയുമുണ്ട്. അഞ്ച് സീറ്റര്‍ കാറിന് ബ്ലാക്ക് ഫിനിഷുള്ള ഒരു പുതിയ ഡ്യുവല്‍ സ്പോക്ക് അലോയ് വീലും നല്‍കും.